logo

ഉത്തരാഖണ്ഡിൽ ഇനി തിരിച്ചറിയൽ കാർഡോടുകൂടിയ ഗോരക്ഷകർ

News Desk | Updated on:   Aug  05,  2018  09:09 pm

തിരിച്ചറിയൽ കാർഡുള്ള ഗോരക്ഷകർ ഇനി 'ഗോ സംരക്ഷക്' എന്ന് അറിയപ്പെടും.

ഡെറാഡൂൺ: രാജ്യത്ത് പശുക്കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോൾ ഉത്തരാഖണ്ഡിൽ ഗോരക്ഷകർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകാനൊരുങ്ങുന്നു. പശു സംരക്ഷണത്തിന്റെ പേരിൽ കൊലകൾ നടത്തുന്നവരിൽ നിന്നും നല്ലവരായ ഗോരക്ഷകരെ തിരിച്ചറിയാനാണ് ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യുന്നതെന്ന് സംസ്ഥാന ഗോ സേവ ആയോഗ്​ ചെയർമാൻ എൻ എസ്​ റാവത്ത്​ പറയുന്നു. തിരിച്ചറിയൽ കാർഡുള്ള ഗോരക്ഷകർ ഇനി 'ഗോ സംരക്ഷക്' എന്ന് അറിയപ്പെടും.

പശുക്കളെ രക്ഷിക്കാനെന്ന പേരിൽ രാജ്യത്ത്​ ആക്രമണങ്ങൾ നടക്കുന്നതായി രണ്ടുവർഷം മുമ്പ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ്​​ പുതിയ തീരുമാനമെടുത്തതിന്റെ കാരണമെന്നാണ് റാവത്ത് വിശദീകരിക്കുന്നത്. സംസ്ഥാനത്തെ ആറു ജില്ലകളിലെ 'നല്ലവരായ ഗോരക്ഷക​ൻമാരെ' തിരിച്ചറിഞ്ഞെന്നും താമസിയാതെ തന്നെ എല്ലാവർക്കും തിരിച്ചറിയൽ കാർഡുകൾ നൽകുമെന്നും റാവത്ത് പറഞ്ഞു.

add image

Latest


add image
add image
add image
add image
Top