logo
Breaking News

കണ്ടാൽ രണ്ടു ജീൻസ് ധരിച്ചതാണെന്നേ തോന്നൂ; തരംഗമായി ഡബിൾ ബാക്ക് മോഡൽ

News Desk | Updated on:   Aug  05,  2018  06:25 pm

'ഡബിൾ ബാക്ക്' എന്നാണ് കമ്പനി പുതിയ മോഡൽ ജീൻസുകൾക്ക് പേര് നൽകിയിരിക്കുന്നത്.

ഫാഷൻ രംഗത്ത് എപ്പോഴും പരീക്ഷണം ആകുന്നവയാണ് ജീൻസുകൾ. എന്ത് മോഡൽ ഇറങ്ങിയാലും അത് ട്രെൻഡ് ആക്കി മാറ്റാനും റെഡിയാണ് നമ്മുടെ പുതിയ ജനറേഷൻ. അയ്യോ ജീൻസ് എന്താ കീറി പോയതാണോ എന്നുവരെ തോന്നുന്ന രീതിയിലുള്ളതാണ് ഇപ്പോഴത്തെ തകർപ്പൻ ഡിസൈനുകൾ. ഏതായാലും ജീൻസ് പാൻഡ്‌സിന്റെ സ്റ്റൈലുകൾ ഏറ്റെടുത്ത് ഷൈൻ ചെയ്യുന്നവർക്ക് ഒരു അടിപൊളി ലുക്ക് കൂടി പുറത്തിറങ്ങിയിക്കുകയാണ്. പ്രമുഖ കമ്പനിയായ 'ആർ 13' ആണ് ആരും കണ്ടാൽ ഒന്ന് നോക്കി പോകുന്ന പുതിയ ജീൻസ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്. 'ഡബിൾ ബാക്ക്' എന്നാണ് കമ്പനി പുതിയ മോഡൽ ജീൻസുകൾക്ക് പേര് നൽകിയിരിക്കുന്നത്.

ഒറ്റ നോട്ടത്തിൽ രണ്ടു ജീൻസ് ധരിച്ചു നില്കുന്നു എന്നെ ആർക്കും തോന്നു. ജീൻസ് മാത്രമല്ല ഷോർട്സും ഉണ്ട് ഇതേ മോഡലിൽ. ജീൻസിന്റെ മുകൾ ഭാഗത്ത് നോക്കിയാൽ ഒരു ജീന്സിനു മുകളിൽ ലൂസായുള്ള മറ്റൊരു ജീൻസ് കൂടി കാണാൻ കഴിയും. ഏതായാലും ന്യൂയോർക്കിൽ ഈ മോഡൽ രംഗത്തെത്തി.

add image

Latest


add image
add image
add image
add image
Top