logo
Breaking News

സ്വാതന്ത്ര്യദിനം ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പുകൾ; രാജ്യത്ത് വ്യാപകമായ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ്

News Desk | Updated on:   Aug  05,  2018  04:26 pm

ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷെ-ഇ-മൊഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണങ്ങൾ നടത്താനൊരുങ്ങുന്നത്.

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനം ലക്ഷ്യമിട്ട് തീവ്രവാദസംഘടനകൾ ഭീകരാക്രമണത്തിന് ഒരുങ്ങുന്നതായി ഇന്റലിജസ് റിപ്പോർട്ടുകൾ. ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷെ-ഇ-മൊഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണങ്ങൾ നടത്താനൊരുങ്ങുന്നത്. ഇവരെക്കൂടാതെ പാക് അധിനിവേശ കശ്മീരില്‍ നിന്നും മറ്റ് ഭീകരവാദ പ്രസ്ഥാനങ്ങളും അക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായും വിവരമുണ്ട്. ഇവര്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രധാനമായും ജമ്മു കശ്മീരിലെ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്താൻ തീവ്രവാദ ഗ്രൂപ്പുകൾ പദ്ധതിയിട്ടിട്ടുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

നിരവധി ലഷ്‌കര്‍ ഭീകരര്‍ അക്രമത്തിനായി അതിര്‍ത്തി കടക്കാന്‍ തയ്യാറായിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ഇതിനകം തന്നെ അതിര്‍ത്തി കടന്നിരിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭീകരരുടെ സാറ്റലൈറ്റ് ഫോൺ സംഭാഷണം പിടിച്ചെടുത്തതിലൂടെയാണ് ഈ വിവരം ഇന്റലിജൻസിന് ലഭിച്ചത്. ഒരു സംഘം ഭീകരര്‍ അതിര്‍ത്തി രേഖക്ക് സമീപമുള്ള ചുര എന്ന പ്രദേശം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാനാണ് ഉദ്ദേശം. ടാങ്ധര്‍ സെക്ടറിലെ സൈനിക ക്യാമ്പുകളാണ് ഇവർ ലക്ഷ്യമിടുന്നത്.

കശ്മീരിലെ ബരാമുള്ള ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ജെയ്‌ഷെ ഒരു കൂട്ടം തീവ്രവാദികളെ അയച്ചതായും ഇന്റലിജൻസ് റിപ്പോര്‍ട്ടുണ്ട് . ബരാമുള്ളയ്ക്കും പഠാന്‍ നഗരത്തിനും ഇടയിലുള്ള പ്രദേശങ്ങളില്‍ ഇവര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവര്‍ക്ക് പ്രാദേശികമായ സഹായങ്ങള്‍ ലഭിക്കുന്നതായാണ് വിവരം.

add image

Latest


add image
add image
add image
add image
Top