logo

ഇരുന്നൂറുപേരുടെ പരിചമുട്ടുകളിയുമായി വ്ളാത്താങ്കര തിരുനാളിന് തുടക്കമാകും

Thiruvananthapuram Bureau | Updated on:   Aug  05,  2018  02:16 pm

സംഘത്തിലെ ഇരുന്നൂറു അംഗങ്ങളും ഇടവക വിശ്വാസികൾ തന്നെയാണെന്ന പ്രത്യേകതയുംകൂടിയുണ്ട്.

തിരുവനന്തപുരം: ഇരുന്നൂറു കലാകാരൻമാർ അവതരിപ്പിക്കുന്ന പരിചമുട്ടുകളിയോടെ പാറശാല വ്ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയത്തിലെ ഈ വർഷത്തെ തിരുനാൾ ഉത്സവങ്ങൾക്കു തുടക്കമാകും. വടക്കൻ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ തനതു കലാരൂപമായ പരിചമുട്ടുകളി സാധാരണ പത്തുപേരടങ്ങുന്ന സംഘമായാണ് അവതരിപ്പിക്കുക. പ്രത്യേകമായി നിർമിച്ച വാളും പരിചയുമാണ് കളിക്കുപയോഗിക്കുക.

2016ൽ 905 സ്ത്രീകൾ പങ്കെടുത്ത മാർഗംകളി അവതരിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ സ്ഥാനം പിടിച്ച ദേവാലയം ഇത്തവണ പരിചമുട്ടുകളിയുമായി എത്തുമ്പോൾ വിശ്വാസികളും നാട്ടുകാരുമായി വലിയ ആൾക്കൂട്ടം കാഴ്ചക്കാരായുണ്ടാകും.

ഏറെ മെയ്‌വഴക്കവും ശാരീരികക്ഷമതയും ആവശ്യമുള്ളതും തെക്കൻ കേരളത്തിൽ അത്ര പരിചിതമല്ലാത്തതുമായ ഈ കലാരൂപം കഠിനമായ പരിശീലനത്തിലൂടെയാണ് വ്ളാത്താങ്കരക്കാർ സ്വായത്തമാക്കിയത്. സംഘത്തിലെ ഇരുന്നൂറു അംഗങ്ങളും ഇടവക വിശ്വാസികൾ തന്നെയാണെന്ന പ്രത്യേകതയുംകൂടിയുണ്ട്.

നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമാണ് വ്ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയം. അതുകൊണ്ടുതന്നെ കന്യാമറിയത്തെ സ്തുതിച്ചുകൊണ്ട് ക്രിസ്തുവിന്റെ ചരിത്രം പ്രതിപാദിക്കുന്ന എട്ടു മിനിറ്റ്‌ ദൈർഘ്യമുള്ള പാട്ടാണ് പരിചമുട്ടുകളിക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. ഇടവകയുടെ സഹവികാരി ആലപ്പുഴ സ്വദേശിയായ വിപിൻ എഡ്‌വേർഡാണ് നേതൃത്വം നൽകുന്നത്. 25 പേരടങ്ങുന്ന എട്ടു സംഘങ്ങളായാണ് 200 പേർ കളിക്കുന്നത്. എട്ടു മുതൽ 53 വയസ്സുവരെയുള്ളവർ വരെ ഈ സംഘത്തിലുണ്ട്.

add image

Latest


add image
add image
add image
add image
Top