logo
Breaking News

കുഞ്ഞുങ്ങളുടെ പോൺ വീഡിയോ കൈവശം വച്ച ഇന്ത്യക്കാരന് അമേരിക്കയിൽ നാല് വർഷം തടവ്

News Desk | Updated on:   Aug  05,  2018  01:17 pm

പിറ്റ്‌സ്ബര്‍ഗിലെ ഫെഡറല്‍ കോടതിയാണ് അഭിജീത് ദാസ് എന്ന ഇരുപ്പത്തിയെട്ടുകാരന് 52 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്.

പിറ്റ്‌സ്ബർഗ്: പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളുടെ പോൺ ചിത്രങ്ങളും വീഡിയോയും കൈവശം വെച്ചതിന് അമേരിക്കയില്‍ ഇന്ത്യക്കാരന് നാലു വര്‍ഷം തടവും തുടര്‍ന്ന് 10 വര്‍ഷത്തെ നിരീക്ഷണത്തിനും വിധിച്ചു. പിറ്റ്‌സ്ബര്‍ഗിലെ ഫെഡറല്‍ കോടതിയാണ് അഭിജീത് ദാസ് എന്ന ഇരുപ്പത്തിയെട്ടുകാരന് 52 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ഇയാളുടെ പെരുമാറ്റം പത്ത് വർഷം നിരീക്ഷിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു.

ഇയാളുടെ കംപ്യൂട്ടറില്‍ നിന്ന് കണ്ടെടുത്തത് ആയിരത്തോളം പോണോഗ്രഫി ചിത്രങ്ങളും 38 വീഡിയോയുമാണ് റിപ്പോർട്ടുകൾ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്നവയാണ് വീഡിയോകള്‍ എന്ന് തെളിഞ്ഞതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. അമേരിക്കയിൽ ചൈൽഡ് പോണോഗ്രഫി ഗുരുതരമായ കുറ്റമാണ്.

add image

Latest


add image
add image
add image
add image
Top