logo
Breaking News

വാർത്തകൾ വിശ്വസിക്കരുത്; ഇനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുമെന്ന് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

News Desk | Updated on:   Aug  05,  2018  11:40 am

ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപത്രമായ 'സാഡാ സമാന'യിലാണ് വിശ്വാസികൾക്കുള്ള ബിഷപ്പിന്റെ സന്ദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജലന്ധര്‍: മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വിശ്വാസികളോട് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപത്രമായ 'സാഡാ സമാന'യിലാണ് വിശ്വാസികൾക്കുള്ള ബിഷപ്പിന്റെ സന്ദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കന്യാസ്ത്രീ സ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് ബിഷപ്പ് ഫ്രാങ്കോയുടെ സന്ദേശം.

പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ്പെന്ന നിലയില്‍ ഇനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുമെന്നും സന്ദേശത്തില്‍ ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കുന്നു. ബിഷപ്പിന്റെ സന്ദേശം ആദ്യപേജില്‍ തന്നെ നൽകിയിട്ടുള്ള പ്രസിദ്ധീകരണം രൂപതയിലെ വിവിധ കുടുംബയൂണിറ്റുകള്‍ വഴി വിശ്വാസികൾക്ക് വിതരണം ചെയ്തു. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രക്ഷാധികാരിയായ 'സാഡാ സമാന'യുടെ ചീഫ് എഡിറ്റര്‍ വൈദികനായ ആന്റണി ജോസഫാണ്. ശാന്തിപുരയിലെ മിഷന്‍ പ്രസ്സിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്.

കന്യാസ്ത്രീ നൽകിയ പരാതിയുടെ വിഷയത്തിൽ ബിഷപ്പിന് വിശ്വാസികളുടെ പിന്തുണ നഷ്ടപ്പെടുന്നതായാണ് സൂചനകൾ. വരും ദിവസങ്ങളിൽ പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കുമെന്നും വിവരമുണ്ട്. ഈ സാഹചര്യത്തിൽ വിശ്വാസികളെ കൂടെ നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 'സാഡാ സമാന'യിലെ ലേഖനം എന്നാണ് വിലയിരുത്തൽ.

add image

Latest


add image
add image
add image
add image
Top