logo
Breaking News

തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും 24 ലക്ഷം ഒഴിവുകളിൽ നിയമനം നടത്താതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ

Delhi Bureau | Updated on:   Aug  05,  2018  11:06 am

രാജ്യസഭയിൽ സർക്കാർ വ്യക്തമാക്കിയത് പ്രകാരം 10 ലക്ഷം അധ്യാപക ഒഴിവുകളാണ്​ രാജ്യത്തുള്ളത്​​.

ന്യൂഡൽഹി: രാജ്യത്ത്​ തൊഴിലില്ലായ്മ രൂക്ഷമാകുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുമ്പോഴും 24 ലക്ഷം ഒഴിവുകളിൽ നിയമനം നടത്താതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ. ​വിദ്യാഭ്യാസം, പ്രതിരോധം, പൊലീസ്, സാമൂഹ്യ സുരക്ഷ, ആരോഗ്യം, റെയിൽവേ, നിയമം തുടങ്ങി വിവിധ മേഖലകളിലായാണ് ഇത്രയും ഒഴിവുകൾ.

രാജ്യസഭയിൽ സർക്കാർ വ്യക്തമാക്കിയത് പ്രകാരം 10 ലക്ഷം അധ്യാപക ഒഴിവുകളാണ്​ രാജ്യത്തുള്ളത്​​. ഇതിൽ ഒമ്പത്​ ലക്ഷം എലിമ​ൻററി സ്​കൂളുകളിലും 1.1 ലക്ഷം സെക്കൻഡറി സ്​കൂളുകളിലുമാണ്​. സർവ ശിക്ഷ അഭിയാനാണ്​ ഇതുസംബന്ധിച്ച ​കണക്കുകൾ ശേഖരിച്ചത്.

ലോക്​സഭയിൽ ഒരു ചോദ്യത്തിന്​ മറുപടിയായി 4.4 ലക്ഷം ഒഴിവുകൾ പൊലീസ്​ സേനയിൽ ഉണ്ടെന്ന്​ സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​​. ജില്ലാ സിവിൽ പൊലീസിലും ആംഡ്​ പൊലീസിലുമായാണ് ഇത്രയധികം​ ഒഴിവുകൾ. റെയിൽവേയിൽ 2.5 ലക്ഷം, അംഗനവാടികളിൽ 2.2 ലക്ഷം, പ്രതിരോധ സേനയിൽ 1.2 ലക്ഷം, ആരോഗ്യവകുപ്പിൽ 1.5 ലക്ഷം , തപാൽ വകുപ്പിൽ​ 53,263 ലക്ഷം, എയിംസുകളിൽ 21,740, കോടതികളിൽ 5853 എന്നിങ്ങനെയാണ് ഇപ്പോൾ ലഭ്യമാകുന്ന ഒഴിവുകളുടെ കണക്കുകൾ.

add image

Latest


add image
add image
add image
add image
Top