logo

നടുറോഡില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയിൽ

News Desk | Updated on:   Aug  04,  2018  08:20 pm

നാട്ടുകാരാണ് യുവാവിനെ പിടികൂടി പൊലീസിൽ ഏല്‍പിച്ചത്

കുന്നിക്കോട്: വിളക്കുടി പഞ്ചായത്തിലെ കൂരാംകോട് കോടിയാട്ട് വീട്ടില്‍ വിഷ്ണു(26 ) എന്ന യുവാവാണ് നടുറോഡിൽ വച്ച് പത്തൊമ്പതുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് യുവാവ് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞുനിര്‍ത്തി ചങ്ങലകൊണ്ട് ബന്ധിച്ചശേഷം പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ തീപ്പെട്ടി നനഞ്ഞതിനാൽ ശ്രമം വിഫലമായി. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ പിടികൂടി പൊലീസിൽ ഏല്‍പിച്ചത്.

പെൺകുട്ടിയുമായി താൻ അടുപ്പത്തിൽ ആയിരുന്നു എന്നും ഇവർ വേറെ വിവാഹം ഉറപ്പിച്ചതിനാൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതില്‍നിന്നാണ് കൊലപാതകശ്രമമാണെന്ന് തിരിച്ചറിഞ്ഞത്. കന്നാസിൽ കരുതിയ പെട്രോള്‍, ചങ്ങല എന്നിവ പൊലീസ് കസ്​റ്റഡിയിലെടുത്തു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​​ ചെയ്തു.

add image

Latest


add image
add image
add image
add image
Top