logo

മൂക്കിലും വായിലും പശയൊഴിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

News Desk | Updated on:   Aug  04,  2018  06:51 pm

35 വയസുകാരിയായ ദുർഗ ബായ് എന്ന യുവതിയെ ആണ് ഭർത്താവ് ഹല്‍കരീം കുശ്വാഹ മൂക്കിലും വായിലും കണ്ണുകളിലും ശക്തിയേറിയ പശയൊഴിച്ച് കൊലപ്പെടുത്തിയത്

വിദിഷ (മധ്യപ്രദേശ്): വിദിഷയിലെ രാജ്‌കോട്ട് കോളനിയിലാണ് സംഭവം. 35 വയസുകാരിയായ ദുർഗ ബായ് എന്ന യുവതിയെ ആണ് ഭർത്താവ് ഹല്‍കരീം കുശ്വാഹ മൂക്കിലും വായിലും കണ്ണുകളിലും ശക്തിയേറിയ പശയൊഴിച്ച് കൊലപ്പെടുത്തിയത്.
മദ്യപാനിയായ ഇയാൾ ഭാര്യയുമായി വഴക്കിടുകയും അവരെ നിരന്തരമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. സംഭവ ദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. സംഭവം നടക്കുന്നതിനു മുൻപ് വീട്ടിൽ ഉണ്ടായിരുന്ന ഇവരുടെ രണ്ടുമക്കളെയും പ്രതി തന്ത്രപരമായി പുറത്തേക്ക് അയച്ചിരുന്നു. മക്കൾ പുറത്തു പോയെന്നു ഉറപ്പു വരുത്തിയ ശേഷം യുവതിയെ മർദ്ദിച്ച് ഇവരുടെ കണ്ണുകളിലും വായിലും മൂക്കിലും ഇയാൾ പശ ഒഴിക്കുകയായിരുന്നു.
വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെത്തിയ മൂത്ത മകനാണ് ദുര്‍ഗ മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മുമ്പും ഇയാൾ അമ്മയെ കൊല്ലാൻ ശ്രമിച്ചിരുന്നു എന്നും മകൻ പോലീസിനോട് പറഞ്ഞു.

add image

Latest


add image
add image
add image
add image
Top