logo
Breaking News

തന്റെ സൗന്ദര്യത്തിന്റെ രഹസ്യം അമ്മയുടെ ചില പൊടികൈകൾ; ശ്രീദേവിയുടെ മകൾ ജാൻവി

News Desk | Updated on:   Aug  04,  2018  05:56 pm

മുടി സംരക്ഷിക്കാനായി 'അമ്മ വീട്ടിൽ തന്നെ എണ്ണ ഉണ്ടാകുമായിരുന്നു

മക്കളുടെ സൗന്ദര്യം ഏറെ ശ്രദ്ധയോടെ നോക്കിയിരുന്ന ഒരു നല്ല 'അമ്മ' കൂടിയായിരുന്നു ബോളിവുഡ് താര റാണി ശ്രീദേവി. കാരണം മറ്റൊന്നുമല്ല ശ്രീദേവിയുടെ രണ്ടു മക്കളും ബോളിവുഡിന്റെ പ്രിയപ്പെട്ട സുന്ദരിമാരാണ്. ജാൻവിയും കുഷിയും.
എന്നാൽ ശ്രീദേവിയുടെ മരണശേഷമാണ് മകൾ ബോളിവുഡിലേക്ക് കടന്നു വരുന്നത്. ശ്രീദേവിയുടെ കഴിവുകളും സൗന്ദര്യവും ജാൻവിയ്ക്ക് കിട്ടിയിരിക്കുന്നു എന്നാണ് ബിടൗണിലെ സംസാരം. തന്റെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം അമ്മയുടെ ചില പൊടിക്കൈകളാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് ജാന്‍വി. വോഗ് മീഡിയ ഷൂട്ടിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.
ഞങ്ങളുടെ മുടി സംരക്ഷിക്കാനായി 'അമ്മ വീട്ടിൽ തന്നെ എണ്ണ ഉണ്ടാക്കുമായിരുന്നു. ഉണക്കിയ ചില പുഷ്പങ്ങളും നെല്ലിക്കയും ഒക്കെ ഉപയോഗിച്ചാണ് എണ്ണ തയ്യാറാക്കുന്നത്. മൂന്നു ദിവസം കൂടുമ്പോള്‍ തനിക്കും സഹോദരി ഖുഷിക്കും അമ്മ ഓയില്‍ മസാജ് ചെയ്തു തരാറുണ്ടായിരുന്നുവെന്നും ജാന്‍വി പറയുന്നു. ഭക്ഷണത്തിൽ പഴ വർഗ്ഗങ്ങൾ ഉൾപ്പെടുത്തും. അവ മുഖത്തും ശരീരത്തിലും പേസ്റ് രൂപത്തിലാക്കി പുരട്ടുകയും ചെയ്യാറുണ്ടെന്നും ജാൻവി. ശശാങ്ക് ഖെയ്താന്റെ ധഡക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

add image

Latest


add image
add image
add image
add image
Top