logo

ചർക്കയിൽ നൂൽനൂൽകുന്ന മോഹൻലാൽ; വക്കീൽ നോട്ടീസയച്ച് ഖാദി ബോർഡ്

News Desk | Updated on:   Aug  04,  2018  03:54 pm

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിലാണ് മോഹൻലാൽ ചർക്കയിൽ നൂൽനൂൽകുന്നതായി അഭിനയിച്ചത്

മലപ്പുറം : ചർക്കയിൽ നൂൽനൂൽക്കുന്നതായി അഭിനയിച്ച മോഹൻലാലിന് സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ വക്കീൽ നോട്ടീസ്. ഖാദിയെന്ന പേരിൽ വ്യാജ തുണിത്തരണങ്ങൾ വ്യാപകമായി വരുന്ന ഘട്ടത്തിൽ ചർക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നു സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ് പറഞ്ഞു.പരസ്യത്തിൽനിന്നു പിന്മാറിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരും ഇവർ വ്യക്തമാക്കി.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിലാണ് മോഹൻലാൽ ചർക്കയിൽ നൂൽനൂൽകുന്നതായി അഭിനയിച്ചത്.

add image

Latest


add image
add image
add image
add image
Top