logo

വീണ്ടും പശുക്കൊലപാതകം; ഹരിയാനയിൽ ഒരാളെ തല്ലിക്കൊന്നു

Delhi Bureau | Updated on:   Aug  04,  2018  03:40 pm

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ.

പൽവൽ: രാജ്യത്ത് വീണ്ടും പശുക്കൊലപാതകം. ഹരിയാനയിൽ പൽവൽ ജില്ലയിൽ ബെഹ്​റോള ഗ്രാമത്തിലാണ്​ പശുക്കടത്ത്​ ആരോപിച്ച്​ ഒരാളെ തല്ലിക്കൊന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ.
കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്ത്​ വിട്ടിട്ടില്ല. ഇയാൾക്കൊപ്പം രണ്ട്​ പേർ കൂടി ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന്​ പേരെ പൊലീസ്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഇതിൽ ഒരാളെ ​അറസ്​റ്റ്​ ചെയ്തതായും സൂചനയുണ്ട്.

add image

Latest


add image
add image
add image
add image
Top