logo

മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴ; നാലുവർഷത്തിനിടെ ബാങ്കുകൾ സമ്പാദിച്ചത് 11500 കോടി രൂപ

Delhi Bureau | Updated on:   Aug  04,  2018  03:24 pm

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം 2017-18 സാമ്പത്തിക വര്‍ഷം പിഴ ഇനത്തില്‍ ഈടാക്കിയത് 2400 കോടി രൂപയാണ്.

ന്യൂഡൽഹി: മിനിമം ബാലൻസ് സൂക്ഷിക്കാതിരുന്ന അക്കൗണ്ടുകളിൽ നിന്ന് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ സ്വകാര്യ-പൊതുമേഖലാ ബാങ്കുകള്‍ പിഴ ഇനത്തില്‍ ഈടാക്കിയത് 11500 കോടി രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് മാത്രം ഇടപാടുകാരിൽ നിന്നും ഈടാക്കിയ പിഴത്തുകയാണിത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം 2017-18 സാമ്പത്തിക വര്‍ഷം പിഴ ഇനത്തില്‍ ഈടാക്കിയത് 2400 കോടി രൂപയാണ്. അക്കൗണ്ടില്‍ മിനിമം ബാലൻസ് ഇല്ലാതിരുന്നാൽ അഞ്ച് രൂപ മുതല്‍ 15 രൂപവരെയാണ് എസ്ബിഐ പിഴയായി ഈടാക്കുന്നത്. മെട്രോ നഗരങ്ങളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം ശരാശരി 3000 രൂപ ഉണ്ടായില്ലെങ്കില്‍ പിഴ ഈടാക്കും. നഗരപ്രദേശങ്ങളില്‍ ഇത് 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ ഇത് 1000 രൂപയുമാണ്.

സ്വകാര്യ ബാങ്കുകളില്‍ പിഴ വിഷയത്തിൽ മുമ്പൻ എച്ച്ഡിഎഫ്‌സി ബാങ്കാണ്. 590 കോടി രൂപയാണ് ഈയിനത്തിൽ എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കിയത്. എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കുന്നത് മൂന്നുമാസ കാലയളവില്‍ 150 രൂപ മുതല്‍ 600 രൂപവരെയാണ്. പിഴയീടാക്കാതിരിക്കാൻ എച്ച്ഡിഎഫ്‌സി ബാങ്കിന് അക്കൗണ്ടില്‍ ഉണ്ടായിരിക്കേണ്ട ശരാശരി തുക 2500 രൂപ മുതല്‍ 10000 രൂപ വരെയാണ്.

add image

Latest


add image
add image
add image
add image
Top