logo

കേരളാ ഹൗസിൽ കത്തിയും ദേശീയപതാകയുമായി മുഖ്യമന്ത്രിയെ കാണാനെത്തിയ മധ്യവയസ്കനെ സുരക്ഷാ സേന കീഴ്‌പ്പെടുത്തി

Delhi Bureau | Updated on:   Aug  04,  2018  11:34 am

രാവിലെ ഒൻപതരയ്ക്ക് മുൻപേ കേരളാ ഹൗസിൽ എത്തിയ വിമൽ രാജിന്റെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു.

ന്യൂഡൽഹി: ഡല്‍ഹി സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന കേരള ഹൗസിൽ കത്തിയുമായെത്തിയ മധ്യവയസ്കനെ സുരക്ഷാ സേന കീഴ്‌പ്പെടുത്തി. ചെട്ടിക്കുളങ്ങര സ്വദേശിയായ വിമല്‍ രാജ് ആണ് കത്തിയുമായി കേരള ഹൗസിലെത്തിയത്. സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്റെ കൈയ്യില്‍നിന്ന് കത്തി പിടിച്ചുവാങ്ങുകയും ഇയാളെ കീഴ്‌പ്പെടുത്തി ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു.

രാവിലെ ഒൻപതരയ്ക്ക് മുൻപേ കേരളാ ഹൗസിൽ എത്തിയ വിമൽ രാജിന്റെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്നു പറഞ്ഞ വിമൽ രാജ് ബാഗ് തുറന്ന് കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് അക്രമാസക്തനാകുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തുന്നതിനിടെ ഹിന്ദിയിലും മലയാളത്തിലുമായി ഇയാൾ മാധ്യമങ്ങളോട് സംസാരിക്കുന്നുണ്ടായിരുന്നു. ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി ചതിച്ചെന്നുമൊക്കെ ഇയാൾ വിളിച്ചു പറഞ്ഞു.

add image

Latest


add image
add image
add image
add image
Top