logo

'കാണം വിറ്റും ഓണം ഉണ്ണണം'; സംസ്ഥാന സർക്കാർ 2500 കോടി കടമെടുക്കുന്നു

Thiruvananthapuram Bureau | Updated on:   Aug  04,  2018  10:19 am

റിസർവ് ബാങ്ക്‌ വഴി പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിലൂടെ ബാങ്കുകൾ വഴിയാണ് ഈ പണം സമാഹരിക്കുന്നത്. കഴിഞ്ഞ മാസവും പൊതുവിപണിയിൽനിന്ന് സർക്കാർ ആയിരം കോടി കടമെടുത്തിരുന്നു.

തിരുവനന്തപുരം: ഓണാഘോഷവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സംസ്ഥാന സർക്കാർ
ഇത്തവണയും കടമെടുക്കുന്നു. 2500 കോടി രൂപയാണ് പൊതുവിപണിയിൽനിന്നു കടമെടുക്കുന്നത്. ചെലവ് വൻതോതിൽ കൂടുന്നതുകൊണ്ട് എല്ലാ ഓണക്കാലത്തും സർക്കാർ വൻ തുക ഇത്തരത്തിൽ കടമെടുക്കാറുണ്ട്. ജൂലായിൽ ജിഎസ്‌ടി വരുമാനവും കുത്തനെ കുറഞ്ഞത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഏഴായിരം കോടി രൂപ ഓണക്കാലത്തെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള വിവിധ ചെലവുകൾക്കു വേണ്ടി മാത്രം വേണം. അതിനാൽ ഈ മാസം തന്നെ ആയിരം കോടി രൂപ കൂടി കടമെടുക്കാനും സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

റിസർവ് ബാങ്ക്‌ വഴി പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിലൂടെ ബാങ്കുകൾ വഴിയാണ് ഈ പണം സമാഹരിക്കുന്നത്. കഴിഞ്ഞ മാസവും പൊതുവിപണിയിൽനിന്ന് സർക്കാർ ആയിരം കോടി കടമെടുത്തിരുന്നു. 2500 കോടിയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ഒാഗസ്റ്റ് ഏഴിനാണ് ലേലം. പത്ത് വർഷത്തെ കാലാവധിയിൽ മടക്കി നൽകണമെന്ന വ്യവസ്ഥയിലാണ് കടമെടുപ്പ്.

add image

Latest


add image
add image
add image
add image
Top