logo
Breaking News

താൻ എഎംഎംഎ അംഗമല്ല; തനിക്ക് അവരുടെ സഹായം വേണ്ടെന്നും ആക്രമിക്കപ്പെട്ട നടി

News Desk | Updated on:   Aug  03,  2018  10:31 pm

എഎംഎംഎ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും നൽകിയ അപേക്ഷയെ സംസ്ഥാന സർക്കാരും ഹൈകോടത‍ിയിൽ എതിർത്തു.

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള എഎംഎംഎ ഭാരവാഹികളുടെ അപേക്ഷയെ എതിർത്ത് ആക്രമത്തിന് ഇരയായ നടി. എഎംഎംഎ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും നൽകിയ അപേക്ഷയെ സംസ്ഥാന സർക്കാരും ഹൈകോടത‍ിയിൽ എതിർത്തു. അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിൽ താൻ അംഗമല്ലെന്നും അതിനാൽ കേസിൽ തനിക്ക് അവരുടെ സഹായം ആവശ്യമില്ലെന്നും നടി വ്യക്തമാക്കി. ഹരജിയിൽ എഎംഎംഎ ഭാരവാഹികളായ മറ്റ് നടിമാർ കക്ഷിചേരേണ്ട ആവശ്യമില്ലെന്നും അത് അംഗീകരിക്കുന്നില്ലെന്നും നടിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഹരജിയിൽ കക്ഷി ചേരാനുള്ള എഎംഎംഎ ഭാരവാഹികളുടെ താൽപര്യമെന്തെന്നും കോടതി ചോദിച്ചു

കേസിന്‍റെ വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന് ചൂണ്ടിക്കാട്ടി നടി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ കേസിൽ കക്ഷി ചേരാനാണ് എഎംഎംഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്ന നിലയ്ക്ക് രചന നാരായണന്‍കുട്ടിയും ഹണി റോസും അപേക്ഷ നൽകിയത്. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനമാണ് ഇവരുടെ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. സൗമ്യ വധക്കേസിൽ ഹാജരായ ആൾ തന്നെയാണ് നടിയെ ആക്രമിച്ച കേസിലും കോടതിയിൽ ഹാജരാവുക. ഈ നിയമനത്തെയാണ് ഇവർ ചോദ്യം ചെയ്യുന്നത്. ഇരയായ നടിയുടെ ഹരജിയും എഎംഎംഎ ഭാരവാഹികളായ നടിമാരുടെ അപേക്ഷയും പരിഗണിക്കുന്നത് ഈ മാസം പതിനേഴാം തീയതിയിലേക്ക് ഹൈകോടതി മാറ്റി.

add image

Latest


add image
add image
add image
add image
Top