logo
Breaking News

ജസ്റ്റീസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച് കേന്ദ്ര സർക്കാർ തീരുമാനം

Delhi Bureau | Updated on:   Aug  03,  2018  10:25 am

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട്ട്​ രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ കേന്ദ്ര സ​ർ​ക്കാ​റി​​​​​ന്റെ ന​ട​പ​ടി റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ്​ ജ​സ്​​റ്റി​സ്​ കെ എം ജോ​സ​ഫ്​ ബിജെ​പി​യു​ടെ ക​ണ്ണി​ലെ ക​ര​ടാ​യ​ത്.

ന്യൂഡൽഹി: ഉ​ത്തരാ​ഖ​ണ്ഡ്​ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സും​ മലയാളിയുമായ കെ എം ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കാ​ൻ കൊ​ളീ​ജി​യം സ​മ​ർ​പ്പി​ച്ച ര​ണ്ടാ​മ​ത്തെ ശി​പാ​ർ​ശ​ കേന്ദ്ര സർക്കാർ അംഗീകരിച്ചു. കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്​​ത്​ സ​ർ​ക്കാ​ർ ഒ​രി​ക്ക​ൽ തി​രി​ച്ച​യ​ക്കു​ക​യും വീ​ണ്ടും അ​തേ പേ​ര്​ കൊ​ളീ​ജി​യം ആ​വ​ർ​ത്തി​ച്ച് ശിപാർശ ചെയ്യുകകയും ചെ​യ്​​താ​ൽ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും നി​യ​മി​ക്ക​ണം എ​ന്നതാണ്​ ച​ട്ടം.

മദ്രാസ്​ ഹൈകോടതി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഇ​ന്ദി​ര ബാ​ന​ർ​ജി, ഒ​ഡി​ഷ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ വി​നീ​ത്​ സ​ര​ൺ എ​ന്നി​വ​രു​ടെ സുപ്രീം കോടതി ജഡ്​ജിയായുള്ള നിയമന ശിപാശയോടൊപ്പം തന്നെയാണ് ജസ്​റ്റിസ്​ ജോസഫി​​​​​ന്റെ നിയമനവും അംഗീകരിച്ചിരിക്കുന്നത്. നേരത്തെ കെ.എം ജോസഫിന്റേത്​ ഒഴികെ മറ്റ്​ രണ്ടുപേരുടെയും നിയമനശിപാർശ കേന്ദ്രം അംഗീകരിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേന്ദ്ര സർക്കാർ​ കെ എം ജോസഫി​ന്റെ നിയമനം അംഗീകരിച്ചിരിക്കുന്നത്​. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട്ട്​ രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ കേന്ദ്ര സ​ർ​ക്കാ​റി​​​​​ന്റെ ന​ട​പ​ടി റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ്​ ജ​സ്​​റ്റി​സ്​ കെ എം ജോ​സ​ഫ്​ ബിജെ​പി​യു​ടെ ക​ണ്ണി​ലെ ക​ര​ടാ​യ​ത്. ഒ​രു മ​ല​യാ​ളി​യെ കൂ​ടി സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​ക്കി​യാ​ൽ പ്രാ​ദേ​ശി​ക പ്രാ​തി​നി​ധ്യ​ത്തി​​​​​ന്റെ സ​ന്തു​ല​ന​മി​ല്ലാ​താ​കും എ​ന്ന​ത​ട​ക്ക​മു​ള്ള വിവിധ വാ​ദ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​ ജ​സ്​​റ്റി​സ്​ ജോ​സ​ഫി​നെ ജ​ഡ്​​ജി​യാ​ക്കു​ന്ന​ത്​ പു​നഃ​പ​രിശോ​ധി​ക്ക​ണ​മെ​ന്ന്​ കൊ​ളീ​ജി​യ​ത്തോ​ട്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി പതതാം തീയതിയിലാണ്​ ജ​സ്​​റ്റി​സ്​ കെ എം ജോ​സ​ഫ്, മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദു മ​ല്‍ഹോ​ത്ര എ​ന്നി​വ​രെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ന്‍ ചീ​ഫ് ജ​സ്​​റ്റി​സ്​ ദീ​പ​ക് മി​ശ്ര, ജ​സ്​​റ്റി​സു​മാ​ര​യ ജെ ​ചെ​ല​മേ​ശ്വ​ര്‍, ര​ഞ്ജ​ന്‍ ഗൊ​ഗോ​യ്, മ​ദ​ന്‍ ബി ലോ​കു​ര്‍, കു​ര്യ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ കൊ​ളീ​ജി​യം ആ​ദ്യ​മാ​യി ശി​പാ​ര്‍ശ ചെ​യ്ത​ത്. ഇൗ ​ശി​പാ​ർ​​ശ ഏ​റെ വെ​ച്ചു​താ​മ​സി​പ്പി​ക്കു​ന്ന​തി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി​യു​യ​ർ​ന്ന​പ്പോ​ൾ ഇ​ന്ദു മ​ൽ​ഹോ​ത്ര​യെ മാ​ത്രം അം​ഗീ​ക​രി​ച്ച്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​സ്​​റ്റി​സ്​ ജോ​സ​ഫി​നെ ത​ള്ളുകയായിരുന്നു. വിവിധ തടസ്സവാദങ്ങൾ ഉന്നയിച്ച് കെ എം ജിസാഫിന്റെ നിയമനം കേന്ദ്രം അംഗീകരിക്കാതിരുന്നതോടെ കൊളീജിയം വീണ്ടും ഇദ്ദേഹത്തിന്റെ പേര് ശിപാർശ ചെയ്യുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top