logo

വീണ്ടും നേട്ടം; പ്രഥമ ഊർജ്ജക്ഷമതാ സന്നദ്ധത പട്ടികയിൽ രാജ്യത്ത് കേരളം ഒന്നാമത്

Thiruvananthapuram Bureau | Updated on:   Aug  02,  2018  11:05 pm

ഊർജ്ജക്ഷമതയുടെ കാര്യത്തിൽ 'കേരളാ മാതൃകയ്ക്കുള്ള' നേട്ടമാണ് ഈ ഒന്നാം സ്ഥാനം.

തിരുവനന്തപുരം: ഊർജ്ജക്ഷമതയുടെ കാര്യത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്ത്. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും നീതി ആയോഗും ചേർന്ന് തയ്യാറാക്കിയ പ്രഥമ സംസ്ഥാന ഊര്‍ജക്ഷമതാ സന്നദ്ധതാ പട്ടികയിലാണ് കേരളം മികവ് തെളിയിച്ചത്. ഊര്‍ജ സുരക്ഷക്കും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ രാജ്യം കൈക്കൊള്ളുന്ന നടപടികള്‍ വിലയിരുത്താന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഊർജ്ജക്ഷമതയുടെ കാര്യത്തിൽ 'കേരളാ മാതൃകയ്ക്കുള്ള' നേട്ടമാണ് ഈ ഒന്നാം സ്ഥാനം.

മികവിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായാണ് സംസ്ഥാനങ്ങളെ തരം തിരിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തിന്റെയും നയങ്ങള്‍, നിയന്ത്രണങ്ങള്‍, സാമ്പത്തിക സംവിധാനങ്ങള്‍, ശേഷി, ഊര്‍ജക്ഷമത തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. മുന്‍നിര പട്ടികയില്‍ കേരളത്തിനു ലഭിച്ചിരിക്കുന്നത് 77 പോയിന്റുകളാണ്. ഊര്‍ജ മിഷന്‍ നടപ്പിലായി കഴിയുമ്പോള്‍ കൂടുതല്‍ മികച്ച ഊര്‍ജക്ഷമത കൈവരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

add image

Latest


add image
add image
add image
add image
Top