logo

കോപ്പിയടിയെന്ന് ആരോപണം; ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കാർവാന്റെ റിലീസ് തടഞ്ഞു

News Desk | Updated on:   Aug  02,  2018  08:30 pm

'ഏദൻ' എന്ന മലയാള ചിത്രത്തിന്റെ കോപ്പിയടിയാണ് കാർവാൻ എന്നാണ് ആരോപണം.

തൃശൂർ: ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രം കാർവാ​​​ന്റെ റിലീസ്​ കോടതി തടഞ്ഞു. ചിത്രം നാളെ റിലീസ്​ ചെയ്യാനിരിക്കെയാണ്​ കോടതിയുടെ ഉത്തരവ്​. കാർവാൻ കഥ തന്റെ ഹസ്ര്വ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ചൂണ്ടിക്കാട്ടി മലയാളി സംവിധായകൻ സഞ്ജു സുരേന്ദ്രൻ തൃശൂർ അഡീ. സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. 'ഏദൻ' എന്ന മലയാള ചിത്രത്തിന്റെ കോപ്പിയടിയാണ് കാർവാൻ എന്നാണ് ആരോപണം.

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ മിഥില പാല്‍ക്കറാണ് നായിക. ദുൽഖറിനൊപ്പം മിഥിലയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് കാര്‍വാന്‍. നായികാ നായകന്മാർക്കൊപ്പം തുല്യപ്രാധാന്യമുള്ള മുഴുനീള കഥാപാത്രമായി ഇർഫാൻഖാനും വേഷമിടുന്നു. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ്ക ഫിലിംസിന്‍റെ ബാനറില്‍ റോണി സ്ക്രീവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

add image

Latest


add image
add image
add image
add image
Top