logo

എൽഡിഎഫും യുഡിഎഫും കൈകോർത്തു; പതിനെട്ടു വർഷത്തെ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

Malabar Bureau | Updated on:   Aug  02,  2018  04:51 pm

ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്നക്കെതിരെ സിപിഐഎം അംഗം എ വിജയകുമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അംഗങ്ങൾ പിന്തുണ നൽകുകയായിരുന്നു.

കാസർഗോഡ്: എൽഡിഎഫും യുഡിഎഫും കൈകോർത്തതോടെ നീണ്ട പതിനെട്ടു വർഷമായി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്ത് ബിജെപിക്ക് നഷ്ടമായി. ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്നക്കെതിരെ സിപിഐഎം അംഗം എ വിജയകുമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അംഗങ്ങൾ പിന്തുണ നൽകുകയായിരുന്നു. യുഡിഎഫിലെ രണ്ട് അംഗങ്ങളും കോൺഗ്രസ്സ് സ്വതന്ത്രനും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതോടെ എട്ടു വോട്ടുകൾ ലഭിച്ചു. അവിശ്വാസപ്രമേയത്തെ എതിർത്ത് ബിജെപിയുടെ ഏഴ് അംഗങ്ങൾ മാത്രമാണ് വോട്ട് ചെയ്തത്.

നീണ്ട പതിനെട്ടു വർഷത്തെ പഞ്ചായത്ത് ഭരണം നഷ്ടമായത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്‌. കാസർഗോഡ് ജില്ലയിൽ തന്നെ ബിജെപി ഭരിക്കുന്ന എൻമകജെ പഞ്ചായത്തിൽ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങൾ നടത്തുകയാണ്. എൽഡിഎഫ് അംഗങ്ങൾ പിന്തുണച്ചാൽ അവിടെയും ബിജെപിക്ക് ഭരണം നഷ്ടമാകും. ബിജെപിക്കും യുഡിഎഫിനും ഏഴ് അംഗങ്ങൾ വീതമുള്ള എൻമകജെയിൽ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരം നേടിയത്. എൽഡിഎഫിന് ഇവിടെ മൂന്നു അംഗങ്ങളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കാറഡുക്കക്ക് പിന്നാലെ എൻമകജെയിലും അധികാരം നഷ്ടമാകുന്നത് ബിജെപി അണികളിലും ആശങ്കയുണർത്തുന്നുണ്ട്.

add image

Latest


add image
add image
add image
add image
Top