logo

ബലാൽസംഗ ഇരകളുടെ മുഖം മറച്ചുള്ള ചിത്രങ്ങൾ പോലും പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീം കോടതി

Delhi Bureau | Updated on:   Aug  02,  2018  03:25 pm

ബീഹാറിലെ സർക്കാർ അഭയകേന്ദ്രത്തിൽ നടന്ന ബലാൽസംഗ കേസുമായി ബന്ധപ്പെട്ടാണ്​ സുപ്രീംകോടതി പ്രധാനമായ ഈ നിർദേശം പുറപ്പെടുവിച്ചത്.

ന്യൂഡൽഹി: ബലാൽസംഗ കേസുകളിലെ ഇരകളുടെ മുഖം മറച്ചുള്ള ചിത്രങ്ങൾ പോലും പ്രസിദ്ധീകരിക്കരുതെന്ന്​ സുപ്രീംകോടതിയുടെ നിർദേശം. ബീഹാറിലെ സർക്കാർ അഭയകേന്ദ്രത്തിൽ നടന്ന ബലാൽസംഗ കേസുമായി ബന്ധപ്പെട്ടാണ്​ സുപ്രീംകോടതി പ്രധാനമായ ഈ നിർദേശം പുറപ്പെടുവിച്ചത്. പീഡനത്തിനിരയായ പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രചരിച്ചതിലുള്ള അതൃപ്​തിയും സുപ്രീംകോടതി പ്രകടിപ്പിച്ചു. ജസ്​റ്റിസ്​ മദൻ ബി ലോകുർ, ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്​ നിർദേശം.

ബീഹാറിലെ സർക്കാർ അഭയകേന്ദ്രത്തിൽ 32 മുതൽ 42 വരെ കുട്ടികൾ പീഡനത്തിനിരയായെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ലോക്കൽ പൊലീസ്​ ആദ്യം അന്വേഷിച്ച കേസ് ഇപ്പോൾ സിബിഐ ആണ്​ അന്വേഷിക്കുന്നത്. മുതിർന്ന അഭിഭാഷക അപർണ്ണ ഭട്ടിനെ കേസിൽ അമിക്കസ്​ ക്യൂറിയായി സുപ്രീംകോടതി നിയോഗിച്ചു​. ഇവരുടെ മേല്നോട്ടത്തിലാവും ഇനി കേസിന്റെ അന്വേഷണം നടക്കുക.

add image

Latest


add image
add image
add image
add image
Top