logo
Breaking News

കൊട്ടിയൂരിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; മൂന്നു പേരെ സുപ്രീം കോടതി കുറ്റവിമുക്തരാക്കി

News Desk | Updated on:   Aug  01,  2018  02:25 pm

പ്രതിപട്ടികയിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട് കൂത്തുപറമ്പ്​ ക്രിസ്​തുരാജ ആശുപത്രയിലെ സിസ്​റ്റർ ടെസി ജോസ്​, ഹൈദർ അലി, സിസ്​റ്റർ ആൻസി മാത്യൂ, വയനാട്​ ശിശുക്ഷേ സമിതി അധ്യക്ഷൻ ഫാ.തോമസ്​ ജോസ്​ തേരകം, സമിതി അംഗം ബെറ്റി ജോസഫ്​ എന്നിവരാണ്​ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്​.

ന്യൂഡൽഹി: കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിക്കുകയും, പെൺകുട്ടി ഗർഭിണിയായി പ്രസവിക്കുകയും ചെയ്ത കേസുകളുമായി ബന്ധ​പ്പെട്ട്​ മൂന്ന്​ പേരെ സുപ്രീം കോടതി കുറ്റവിമുക്​തരാക്കി. ടെസി ജോസഫ്​, ആൻസി മാത്യു, ഡോ.ഹൈദരലി എന്നിവരെയാണ്​ കുറ്റവിമുക്​തരാക്കിയത്​. കേസിലെ മറ്റ്​ രണ്ട്​ പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പ്രതിപട്ടികയിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട് കൂത്തുപറമ്പ്​ ക്രിസ്​തുരാജ ആശുപത്രയിലെ സിസ്​റ്റർ ടെസി ജോസ്​, ഹൈദർ അലി, സിസ്​റ്റർ ആൻസി മാത്യൂ, വയനാട്​ ശിശുക്ഷേ സമിതി അധ്യക്ഷൻ ഫാ.തോമസ്​ ജോസ്​ തേരകം, സമിതി അംഗം ബെറ്റി ജോസഫ്​ എന്നിവരാണ്​ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്​. ഇതിൽ ആദ്യത്തെ മൂന്ന്​ ​പേരെയാണ്​ സുപ്രീംകോടതി കുറ്റവിമുക്​തരാക്കിയിരിക്കുന്നത്​. ​

പ്രായപൂർത്തിയാകാത്ത പെൺകുട്ടി​ പീഡനത്തിനിരയായ പ്രസവിച്ചതുമായ ബന്ധപ്പെട്ട കേസിൽ വൈദികൻ റോബിൻ വടക്കുഞ്ചേരിയാണ്​ ഒന്നാം പ്രതി. പെൺകുട്ടിയുടെ പ്രസവം ഉൾപ്പെടെ പീഡന വിവരം മറച്ചു വെച്ചതിനും കേസിലെ വൈദികനെ രക്ഷിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയതിനുമാണ്​ മറ്റുള്ളവർക്കെതിരെ കേസ്​.

add image

Latest


add image
add image
add image
add image
Top