logo
Breaking News

കനത്ത മഴ തുടരുന്നു; നാല് വർഷത്തിന് ശേഷം മലമ്പുഴ ഡാം തുറന്നു

News Desk | Updated on:   Aug  01,  2018  01:30 pm

114.78 മീറ്റർ വെള്ളമാണ് ഇപ്പോൾ മലമ്പുഴ അണക്കെട്ടിലുള്ളത്. 115.06 മീറ്ററാണ് ഡാമി‍​ന്റെ പരമാവധി സംഭരണ ശേഷി.

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമുകളിലൊന്നായ മലമ്പുഴ ഡാം നാല് വർഷങ്ങൾക്ക് ശേഷം തുറന്നു. പാലക്കാട് ജില്ലയിലും ഡാമിന്റെ വൃഷ്ടി പ്രദേശത്തും കനത്തമഴ തുടരുന്നതിനാലാണ് ഡാമിന്‍റെ ഷട്ടറുകൾ തുറന്നത്. 114.78 മീറ്റർ വെള്ളമാണ് ഇപ്പോൾ മലമ്പുഴ അണക്കെട്ടിലുള്ളത്. 115.06 മീറ്ററാണ് ഡാമി‍​ന്റെ പരമാവധി സംഭരണ ശേഷി. 2014ലാണ് അവസാനമായി ഡാമി‍​ന്റെ ഷട്ടറുകൾ ഉയർത്തിയത്. ഡാമിന്‍റെ സ്പിൽവെ ഷട്ടറുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.

മലമ്പുഴ ഡാമി‍​ന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ സമീപത്തെ പുഴകളിൽ വെള്ളം ഉയരുമെന്നും പൊതുജനങ്ങൾ മുൻകരുതലുകളെടുക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ജില്ല എമർജൻസി ഓപറേഷൻ സെന്ററുകളുമായി ബന്ധപ്പെടാവുന്നതാണ്. നമ്പറുകൾ: കലക്ടറേറ്റ്-0491 2505309, 0491 2505209, താലൂക്കുകളായ പാലക്കാട്- 0491 2505770, ആലത്തൂർ - 0492 2222324, ചിറ്റൂർ- 04923 224740, ഒറ്റപ്പാലം - 0466 2244322, പട്ടാമ്പി - 0466 2214300, മണ്ണാർക്കാട് 04924 222397.

add image

Latest


add image
add image
add image
add image
Top