logo
Breaking News

ബന്ദിപ്പൂർ നല്ല മാതൃക; രണ്ട് വന്യജീവി സങ്കേതങ്ങളിൽ കൂടി രാത്രി യാത്രാ നിരോധന നീക്കവുമായി കർണാടകം

Bengaluru Bureau | Updated on:   Aug  01,  2018  12:25 pm

ബ​ന്ദി​പ്പൂ​രി​ൽ രാ​ത്രി​കാ​ല യാ​ത്ര​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം വാ​ഹ​ന​മി​ടി​ച്ചു ചാ​വു​ന്ന വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​വ​ന്ന​താ​യുള്ള കണക്കുകൾ വ​നം​വ​കു​പ്പ്​ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​ത്​ മുൻനിർത്തിയാണ്​ എം.​എം ഹി​ൽ​സ്, ​കാ​വേ​രി വ​ന്യ​ജീ​വി സങ്കേതങ്ങളിൽ കൂടി രാത്രി യാത്ര നിരോധിക്കാനൊരുങ്ങുന്നത്.

ബംഗളുരു: ബ​ന്ദി​പ്പൂ​ർ, നാ​ഗ​ർ​ഹോ​ളെ ക​ടു​വ സംരക്ഷണകേന്ദ്രങ്ങളിലെ രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ത്തിന്റെ ചു​വ​ടു​പി​ടി​ച്ച്​ ക​ർ​ണാ​ട​ക​യി​ലെ ര​ണ്ട്​ വ​ന്യ​ജീ​വി സങ്കേതങ്ങളിൽ കൂടി രാ​ത്രി​യാ​ത്ര​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​ൻ നീ​ക്കം. കൊ​ല്ല​ഗ​ൽ-​സ​ത്യ​മം​ഗ​ലം സം​സ്​​ഥാ​ന പാ​ത 38 ക​ട​ന്നു​പോ​കു​ന്ന എം എം ഹി​ൽ​സ്, മേ​ക്ക​ദ​ത്തു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ്​ ക​ട​ന്നു​പോ​കു​ന്ന കാ​വേ​രി വ​ന്യ​ജീ​വി സങ്കേതം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​​ല​ക്കേ​ർ​പ്പെ​ടു​ത്താ​നാ​ണ്​ ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ്​ ശ്ര​മം തുടങ്ങിയിരിക്കുന്നത്.
ബ​ന്ദി​പ്പൂ​രി​ൽ രാ​ത്രി​കാ​ല യാ​ത്ര​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം വാ​ഹ​ന​മി​ടി​ച്ചു ചാ​വു​ന്ന വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​വ​ന്ന​താ​യുള്ള കണക്കുകൾ വ​നം​വ​കു​പ്പ്​ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​ത്​ മുൻനിർത്തിയാണ്​ എം.​എം ഹി​ൽ​സ്, ​കാ​വേ​രി വ​ന്യ​ജീ​വി സങ്കേതങ്ങളിൽ കൂടി രാത്രി യാത്ര നിരോധിക്കാനൊരുങ്ങുന്നത്. വ​നം​വ​കു​പ്പി​ന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ പരിസ്ഥിതി സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്. ഇ​രു വനമേഖലകളിലുമായി മുപ്പതോളം ഗ്രാ​മ​ങ്ങ​ളാ​ണു​ള്ള​ത്. ഇവരുടെ സഞ്ചാരസ്വാതന്ത്ര്യ പ്രശ്നമെന്ന നിലയിൽ വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടാകാനും ഇടയുണ്ട്.
വന്യമൃഗങ്ങൾ അപകടത്തിപ്പെടുന്നത് ഒഴിവാക്കാനായി ക​ഴി​ഞ്ഞ​മാ​സം മുതൽ വ​ന​പാ​ത​ക​ളി​ലെ ​സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​റാ​യി വ​നം​വ​കു​പ്പ്​ നി​ജ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. ര​ണ്ട്​ വനപാ​ത​ക​ളിലും ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡു​ക​ളും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​ക്കാ​ൻ സ്​​പീ​ഡ്​ ബ്രേ​ക്ക​റു​ക​ളും ഉടൻ സ്​​ഥാ​പി​ക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

add image

Latest


add image
add image
add image
add image
Top